സ്വദേശികളുടെയും വിദേശികളുടെയും ശമ്പള വിവരങ്ങൾ പുറത്തുവിട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാ​ഗം

  • 07/02/2022

കുവൈത്ത് സിറ്റി: സ്വകാര്യ, പൊതു മേഖലകളിൽ ഉൾപ്പെടെ തൊഴിൽ വിപണിയിൽ കുവൈത്തികളുടെ ശരാശരി വരുമാനം പ്രതിമാസം 1490 ദിനാറാണെന്നു കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാ​ഗമാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. അതേസമയം കുവൈത്തികൾ അല്ലാത്തവരുടെ ശരാശരി വരുമാനം പ്രതിമാസം 331 ദിനാർ ആണ്. പൊതുമേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ  ശരാശരി വരുമാനം പ്രതിമാസം 1539 ദിനാർ ആണ്. പൊതുമേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികൾ അല്ലാത്തവർക്ക് ഇത് 732 ദിനാറുമാണ്.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ ശരാശരി വരുമാനം പ്രതിമാസം 1539 ദിനാറാണ്. അതേസമയം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികൾ അല്ലാത്തവരുടെ  ശരാശരി വരുമാനം പ്രതിമാസം 311 ദിനാർ മാത്രമാണ്. ഇരുമേഖലകളിലും ജോലി ചെയ്യുന്ന കുവൈത്തികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും വരുമാന കണക്കിൽ വലിയ അന്തരമാണുള്ളത്. കുവൈത്തി സ്ത്രീകളുടെ ശരാശരി വരുമാനം പ്രതിമാസം 1261 ദിനാറാണ്. പൊതു മേഖലയിൽ 1310, സ്വകാര്യ മേഖലയിൽ 973 എന്നിങ്ങനെയാണ് കുവൈത്തി സ്ത്രീകളുടെ ശരാശരി വരുമാന കണക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News