ദുബൈ എക്സ്പോയിലെ കുവൈത്ത് പവലിയനിൽ പങ്കാളികളായി ദസ്മാൻ ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട്

  • 07/02/2022


കുവൈത്ത് സിറ്റി: ദുബൈ എക്സ്പോ 2020ലെ കുവൈത്ത് പവലിയനിൽ ദസ്മാൻ ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് പങ്കെടുത്തു. കുവൈത്തിൽ പ്രമേഹത്തെ തടുത്ത് നിർത്തുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശ്രമങ്ങളും പ്രവർത്തനങ്ങളും വ്യക്തമാക്കുന്ന വിവരങ്ങൾ ദുബൈ എക്സ്പോയിൽ പങ്കുവെച്ചു. ദുബൈ എക്സ്പോയിലെ കുവൈത്ത് പവലിയനിലെ പങ്കാളിത്തം പ്രമേഹത്തിനെതിരെ  ഇൻസ്റ്റിറ്റ്യൂട്ടിലൂടെ രാജ്യം നടത്തുന്ന ശ്രമങ്ങളും അതിന്റെ ഫലങ്ങളും വ്യക്തമാക്കുന്നതാണെന്ന്  ദസ്മാൻ ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ഖൈസ് അൽ ദുവൈരി പറഞ്ഞു.

ലോകാരോഗ്യ സംഘടന ഒരു ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച ഈ രോഗത്തിലേക്ക് വെളിച്ചം വീശാനും അത് പരിഹരിക്കപ്പെടാനും ലോകമെമ്പാടും യോജിച്ച ശ്രമങ്ങൾ ആവശ്യമാണ്. ഈ കാഴ്ചപ്പാടിൽ നിന്നാണ് സുപ്രധാന ആഗോള പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും രോഗത്തെ ചെറുക്കാനുള്ള കുവൈത്തിന്റെ ആഗോള ശ്രമങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം പ്രമേഹത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗവും ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News