ഡെലിവറി തൊഴിലാളി ചമഞ്ഞ് മയക്കുമരുന്ന് വിൽപ്പന; പ്രവാസി അറസ്റ്റിൽ

  • 07/02/2022

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി പ്രവേശിച്ച് ഡെലിവറി തൊഴിലാളി ചമഞ്ഞ് മയക്കുമരുന്ന് വിൽപ്പന നടത്തിയ ഏഷ്യക്കാരനെ സിഐഡി ഏജന്റുകൾ അറസ്റ്റ് ചെയ്തു. ബൈക്കിൽ സംശയം തോന്നിക്കുന്ന തരത്തിൽ ഫു‍ഡ് ഡെലിവറി നടത്തുന്നയാളെ കുറിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഡെലിവറി ചെയ്യുന്നയാളെ കൃത്യമായി നിരീക്ഷിച്ചു. തുടന്നാണ് ഇയാൾ ഭക്ഷണമല്ല, മയക്കുമരുന്നാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമായത്. 

ഫർവാനിയ ​ഗവർണറേറ്റിൽ മയക്കുമരുന്ന് വിതരണത്തിനായി പോകുമ്പോൾ ഏഷ്യക്കാരനെ കയ്യോടെ പിടികൂടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇയാളിൽ നിന്ന് ബാ​ഗുകളിലായി നിറച്ച മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News