യോഗ നിരോധനം; അൽ-ഇറാദ സ്‌ക്വയറിൽ പ്രതിഷേധം

  • 07/02/2022

കുവൈറ്റ് സിറ്റി : കായിക-കലാ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾക്കെതിരായി നൂറു കണക്കിന് സ്ത്രീകളും പുരുഷന്മാരും അൽ-ഇറാദ സ്‌ക്വയറിൽ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസമാണ് കുവൈത്ത്‌ ടി. വി. അവതാരികയും യോഗ പരിശീലകയുമായ ഇമാൻ അൽ ഹുസൈനാനിന്‍റെ നേതൃത്വത്തില്‍ ബർ അൽ സൂർ പ്രദേശത്ത് നടത്താനിരുന്ന നടത്താനിരുന്ന യോഗ ക്യാമ്പിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 

യോഗക്കെതിരെ പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍  രാജ്യത്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിനിടെ സ്ത്രീകളുടെ യോഗ പരിപാടി റദ്ദാക്കിയത് രാജ്യത്ത് വ്യാപകമായ സാമൂഹിക വിവാദത്തിന് തിരികൊളുത്തി. സാംസ്കാരിക മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്‍റെ പേരില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പരിപാടികൾ റദ്ദാക്കുന്നത് രാജ്യത്തിന് മോശമായ പ്രതിച്ഛായ നല്‍കുമെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ യോഗയ്ക്ക് എതിരല്ല. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഒരു ആരാധനയെന്ന രീതിയിയിലേക്ക് കാര്യങ്ങള്‍ പോകുന്നതാണ് വിവാദത്തിന് കാരണമാകുന്നതെന്ന് യോഗയെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കി. 

പാർലമെന്ററി പ്രസ്താവനകളും നീക്കങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഒഴിവാക്കലും  നിരസിക്കുന്നതായി പ്രതിഷേധത്തിൽ പങ്കെടുത്തവർ അറിയിച്ചു, പങ്കെടുത്തവർ മുദ്രാവാക്യങ്ങൾ ഉയർത്തി, അതിൽ തങ്ങളുടെ വ്യായാമത്തിനും കലയ്ക്കും ഉള്ള അവകാശവും നിയന്ത്രണങ്ങളില്ലാതെ സ്വാതന്ത്ര്യങ്ങൾക്കുള്ള പിന്തുണയും ഉന്നയിച്ചു. ആചാരങ്ങളും പാരമ്പര്യങ്ങളും സ്ത്രീകളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള നിയമമല്ലെന്ന് ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News