ഒമ്പത് മാസത്തിനിടെ കുവൈത്ത് ഉപേക്ഷിച്ചത് 168,000 പ്രവാസികൾ

  • 08/02/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ആദ്യ ഒമ്പത് വർഷം മാത്രം  168,000 പ്രവാസികൾ കുവൈത്തിലെ തൊഴിൽ വിപണി ഉപേക്ഷിച്ചതായി ഔദ്യോ​ഗിക കണക്കുകൾ. 2021 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. 60,400 ​ഗാർഹിക തൊഴിലാളികളും കുവൈത്ത് ഉപേക്ഷിച്ച് പോയതായി കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, സർക്കാർ. സ്വകാര്യ മേഖലകളിൽ നിന്നായാണ് 107,900 പ്രവാസികൾ കുവൈത്ത് ഉപേക്ഷിച്ച് പോയത്. 

രാജ്യം ഉപേക്ഷിച്ച് പോയവരിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. കുവൈത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ 10 ശതമാനം കുറവാണ് വന്നിട്ടുള്ളത്. അതായത് 48,000 തൊഴിലാളികളാണ് രാജ്യം ഉപേക്ഷിച്ച് പോയത്. ആകെ തൊഴിൽ വിപണിയിലെ ഇന്ത്യക്കാരുടെ എണ്ണം 499,400 എന്നതിൽ നിന്നും 451,380 ആയാണ് കുറഞ്ഞത്. രണ്ടാമതുള്ള ഈജിപ്ഷ്യൻ സമൂഹമാണ്. കുവൈത്തിലുള്ള ഈജിപ്തുകാരുടെ എണ്ണത്തിൽ അഞ്ച് ശതമാനം കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഈജിപ്തുകാരായ 25,500 പേർ ഈ കാലയളവിൽ രാജ്യം വിട്ടു പോയി. അതായത് 482,000 പേരിൽ നിന്ന് കുവൈത്തിലുള്ള ആകെ ഈജിപ്തുകാരുടെ എണ്ണം 456,600 ആയാണ് കുറഞ്ഞത്. ആറ് ശതമാനം ഇടിവുമായി ബം​ഗ്ലാദേശികൾ മൂന്നാമത് എത്തിയപ്പോൾ നേപ്പാളിൽ നിന്നുള്ളവാരാണ് രാജ്യം ഉപേക്ഷിച്ചവരുടെ കണക്കിൽ നാലാമതുള്ളത്. ഫിലിപ്പിയൻസ് അഞ്ചാം സ്ഥാനത്തും പാകിസ്ഥാൻ ആറാം സ്ഥാനത്തുമാണ് ഉള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News