കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് തീരാതലവേദനയായി കുവൈത്തിലെ പോസ്റ്റൽ സെക്ടർ

  • 08/02/2022

കുവൈത്ത് സിറ്റി: കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് തീരാതലവേദനയായി തുടർന്ന് പോസ്റ്റൽ സെക്ടറിലെ പ്രശ്നങ്ങൾ. സുപ്രധാന മേഖലയുടെ തുടർച്ചയായ പരാജയങ്ങളും തപാൽ സേവനങ്ങളുടെ മോശം നിലവാരത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന നിരീക്ഷണ റിപ്പോർട്ടുകളുമാണ് മന്ത്രാലയത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. തപാൽ ഗതാഗതത്തിനും വിതരണത്തിനുമുള്ള ടെൻഡറുകൾ പഠിക്കുന്നതിൽ മന്ത്രാലയം വരുത്തിയ കാലതാമസമാണ് മേഖലയെ വിതരണക്കാരില്ലാതെ അവശേഷിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒന്നും മൂന്നും ടെൻഡറുകൾ നൽകിയവർ തന്നെ പിൻവലിച്ചപ്പോൾ രണ്ടാമത്തേത് മന്ത്രാലയം റദ്ദാക്കുകയായിരുന്നു. 

2019 നവംബർ മുതൽ പോസ്റ്റൽ സെക്ടറിൽ വിതരണക്കാരില്ലാത്ത അവസ്ഥയാണ്. തപാൽ വിതരണം മൂന്ന് മേഖലകളിലേക്ക് കൈമാറാൻ മന്ത്രാലയം മൂന്ന് ടെൻഡറുകൾ ആരംഭിച്ചിരുന്നു. ആദ്യത്തേത് ക്യാപിറ്റൽ, ജഹ്‌റ ഗവർണറേറ്റുകൾ, രണ്ടാമത്തേത് ഹവല്ലി , ഫർവാനിയ ഗവർണറേറ്റുകൾ, മൂന്നാമത്തേത് മുബാറക് അൽ കബീർ, അഹമ്മദി ഗവർണറേറ്റുകൾ എന്നിങ്ങനെയായിരുന്നു ഇത്. ഇക്കാര്യത്തിൽ, അവസാനിച്ച കരാറുകളുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുതിയ ടെൻഡറുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് എടുക്കുന്ന സമയം കണക്കിലെടുക്കണമെന്ന് സൂപ്പർവൈസറി അധികാരികൾ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News