മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ വാക്സിനേഷന്‍ ലഭിക്കുമെന്ന വ്യാജ പ്രചരണം; വാക്സിനേഷന്‍ കേന്ദ്രത്തില്‍ വന്‍ തിരക്ക്

  • 09/02/2022

കുവൈത്ത് സിറ്റി :  മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ വാക്സിനേഷന്‍ ലഭിക്കുമെന്ന തെറ്റായ പ്രചാരണത്തില്‍  കുടുങ്ങി മിഷിരിഫ്  വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയ നൂറുക്കണക്കിന് പേരെ കഴിഞ്ഞ ദിവസം തിരച്ചയച്ചു. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മീഡിയയിലും കൂടിയാണ് വ്യാജ പ്രചരണം നടന്നത്. വാക്സിനേഷന്‍ കേന്ദ്രത്തില്‍  തിരക്ക് നിയന്ത്രണാതീതമായതോടെ അധികൃതര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി. വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും വിവരങ്ങള്‍ അറിയുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകളും മാത്രം ഉപയോഗപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം  അറിയിച്ചു. 

മൊബൈലില്‍ ടെക്സ്റ്റ് മെസേജ് വഴി അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് മാത്രമേ രാജ്യത്ത് വാക്‌സിനേഷന്‍ നല്‍കുകയുള്ളൂവെന്നും മറ്റുള്ള വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാതെ  കൂട്ടംകൂടി നില്‍ക്കുന്നത് അപകടമാണെന്നും ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി തങ്ങള്‍ക്ക് അനുവദിച്ച സമയത്ത് മാത്രം വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News