അപ്പോയിൻമെൻ്റ് ഇല്ലാതെ 40 പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാം

  • 09/02/2022


കുവൈത്ത് സിറ്റി: രാജ്യത്ത് സാമൂഹിക പ്രതിരോധശേഷി ഉറപ്പാക്കുന്നതിനായി ഊർജിത നടപടികൾ സ്വീകരിച്ച് ആരോഗ്യ മന്ത്രാലയം. ഇനി അപ്പോയിൻമെൻ്റ് ഇല്ലാതെ തന്നെ 40 വയസ് പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു. എത്രയും വേഗം കൊവിഡ് മൂന്നാം ഡോസ് പരമാവധി ആളുകളിൽ എന്ന ലക്ഷ്യത്തോടെയാണ് നടപടിക്രമങ്ങൾ പുതുക്കിയത്. ഇന്ന് മുതൽ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും അപ്പോയിൻമെൻ്റ് ഇല്ലാതെ 40 പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാം.

ഇന്നലെ വരെ 750,000 പേർ കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചതായാണ് കണക്കുകൾ. പുതിയ രീതിയിലേക്ക് കടക്കുന്നതോടെ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷകളെന്ന് ആരോഗ്യ വിഭാഗം വൃത്തങ്ങൾ പറഞ്ഞു അതേ സമയം, ഭാവിയിൽ ആരോഗ്യ രംഗത്തുണ്ടാകുന്ന എല്ലാ വെല്ലുവിളികളെയും നേരിടാൻ നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്ഥാപിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News