സർക്കാർ മേഖലയിലെ കുവൈത്തി വത്കരണം ഓഗസ്റ്റിൽ പൂർത്തിയാകും

  • 09/02/2022

കുവൈത്തി സിറ്റി: മന്ത്രിസഭാ തീരുമാനപ്രകാരം സിവിൽ സർവ്വീസ് കൗൺസിലിൻ്റെ നിർദേശപ്രകാരമുള്ള കുവൈത്തിവത്കരണം സർക്കാർ മേഖലയിൽ ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് വ്യത്തങ്ങൾ വ്യക്തമാക്കി. അധ്യാപകർ, ഡോക്ടർമാർ, സർവ്വീസ് ജോബ് ഒഴികെയുള്ള തൊഴിൽ മേഖലയിലെ കുവൈത്തിവത്കരണമാണ് ഓഗസ്റ്റിൽ പൂർത്തിയാവുക. സിവിൽ സർവ്വീസ് കൗൺസിൽ നിർദേശിച്ച അതേ അനുപാതത്തിലാണ് കുവൈത്തിവത്കരണം നടപ്പാക്കപ്പെടുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിൻ്റെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. കുവൈറ്റിനെ സേവിക്കുന്നതിലും സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലുമുള്ള വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദിന്റെ അശ്രാന്തമായ പരിശ്രമങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. ഗൾഫ്, അറബ് രാജ്യങ്ങൾക്കൊപ്പം ആഗോളതലത്തിലും ലോക രാജ്യങ്ങൾക്കൊപ്പം കുവൈത്തിൻ്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിലെ അദ്ദേഹത്തിൻ്റെ പങ്കിനെയും മന്ത്രിസഭ പ്രകീർത്തിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News