കുവൈത്തിൽ ജനുവരിയിൽ മാത്രം പരാതി നൽകിയത് 600 ഗാർഹിക തൊഴിലാളികൾ

  • 09/02/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. ഈ വർഷം ജനുവരിയിൽ മാത്രം തൊഴിലുടമകൾക്കെതിരെ 600 പരാതിക്കാണ് ഗാർഹിക തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇതിൽ 62 പരാതികൾ ജുഡീഷറിയിലേക്ക് റഫർ ചെയ്തു. ബാക്കി പരാതികളിൽ അന്വേഷണം നടക്കുകയാണെന്നും അതോറിറ്റി അധികൃതർ അറിയിച്ചു.

അതേ സമയം, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകൾക്കും കമ്പനികൾക്കുമുള്ള നടപടിക്രമങ്ങളിൽ നിയന്ത്രണം കൊണ്ട് വന്നതായി മാൻപവർ അതോറിറ്റി ഔദ്യോഗിക വക്താവ് അസീൽ അൽ മസീദ് അറിയിച്ചു. കൂടാതെ ഈ ഓഫീസുകളുടെയും കമ്പനികളുടെയും തൊഴിലാളികളുടെയും ഉടമകളുടെയും താൽപ്പര്യങ്ങൾക്കനുസൃതമായാണ് കാര്യങ്ങൾ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിയർത്തു. അതോറിറ്റി നിശ്ചയിച്ചതല്ലാത്ത ഒരു രേഖയിലും കരാറിലും ഗാർഹിക തൊഴിലാളികളെ കൊണ്ട് തൊഴിലുടമ ഒപ്പ് വയ്പ്പിക്കരുതെന്ന് അതോറിറ്റി സർക്കുലർ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News