കേന്ദ്ര ബജറ്റ് 2022-23; ഇന്ത്യൻ എംബസി വിശദീകരണ യോഗം സംഘടിപ്പിച്ചു

  • 09/02/2022

കുവൈത്ത് സിറ്റി: 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിനെ കുറിച്ച് ഇന്ത്യൻ സമൂഹത്തിന് വിശദീകരിച്ച് നൽകാനായി യോഗം സംഘടിപ്പിച്ച് കുവൈത്ത് എംബസി. രാജ്യത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പിന് സഹായമേകുന്ന പ്രഖ്യാപനങ്ങളെ കുറിച്ച് അംബാസഡർ സിബി ജോർജ് ഊന്നിപ്പറഞ്ഞു. ലോകത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉത്തേജനം നൽകുകയാണ്. ആത്മനിർഭർ ഭാരതിലൂടെ വലിയ കുതിപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ വളർച്ചയുടെ പടവുകളിൽ പങ്കാളികളാകാൻ കുവൈത്തി ബിസിനസുകാരെയും നിക്ഷേപകരെയും അദ്ദേഹം ക്ഷണിച്ചു. ബജറ്റിൻ്റെ പ്രധാന വശങ്ങളെ കുറിച്ച് സ്മിത പാട്ടീൽ പ്രെസൻ്റേഷൻ അവതരിപ്പിച്ചു. ഈ സാമ്പത്തിക വർഷം ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News