കുവൈത്തിൽ റാലികൾ നടത്താൻ ആഹ്വാനം ചെയ്ത മൂന്ന് പൗരന്മാർ അറസ്റ്റിൽ

  • 10/02/2022


കുവൈത്ത് സിറ്റി: സാമൂഹ്യ മാധ്യമങ്ങളിലൂടെ റാലികൾ നടത്താൻ ആഹ്വാനം ചെയ്ത മൂന്ന്  അറസ്റ്റിലായതായി ജഹ്റ ഗവർണറേറ്റ് എമർജൻസി വിഭാഗം അറിയിച്ചു. ലൈസൻസ് നേടാതെ റാലിക്ക് ആഹ്വാനം നടത്തിയതിനാണ് അറസ്റ്റ്. ജഹ്റ ഗവർണറേറ്റിൽ യുവ സമൂഹത്തോട് ഒത്തുചേരാനും റാലി സംഘടിപ്പിക്കാനുമായിരുന്നു ആഹ്വാനം. ഉടൻ ഇടപെടൽ നടത്തിയ പൊലീസ് പട്രാളിംഗ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതേ സമയം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടന്ന ട്രാഫിക്ക് പരിശോധനയിൽ 815 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ആറ് വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ മയക്കുമരുന്നുമായി ബന്ധപ്പെട്ടും ആറ് അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. റെസിഡൻസി നിയമ ലംഘനത്തിന് ആറ് പ്രവാസികളെയും അധികൃതർ പിടികൂടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News