കുവൈത്തിന് ഇറാഖിന്റെ നഷ്ടപരിഹാരം; യുഎൻ കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു

  • 10/02/2022

കുവൈത്ത് സിറ്റി: 1990 ഓഗസ്റ്റിലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശം മൂലമുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നതിന് മേൽനോട്ടം വഹിച്ച യുഎൻ കമ്മീഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നു. രൂപീകരണത്തിന് 30 വർഷത്തിന് ശേഷമാണ് അതിന്റെ ചുമതല അവസാനിപ്പിക്കുന്നത്. ഇത്രയും നാളുകൾക്ക് കൊണ്ട് 52.4 ബില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകിയെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ നമ്പർ 592 പ്രകാരം 1991ലാണ് കമ്മിറ്റി രൂപീകരിക്കുന്നത്.

ഇറാഖിൽ നിന്നുള്ള എണ്ണ, പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപ്പനയിൽ ചുമത്തിയ 5 ശതമാനം നിരക്കിൽ ഇറാഖ് നൽകേണ്ട സാമ്പത്തിക നഷ്ടപരിഹാരം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമാണ് കമ്മിറ്റിക്ക് ഉണ്ടായിരുന്നത്. ബുധനാഴ്ച ജനീവയിൽ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് യുഎൻ സുരക്ഷാ കൗൺസിലിന് സമർപ്പിച്ചിട്ടുണ്ട്. കമ്മിറ്റി 2.7 മില്യൺ നഷ്ടപരിഹാര അപേക്ഷകളിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. ക്ലെയിം ചെയ്ത 352 ബില്യൺ ഡോളറിൽ 52.4 ബില്യൺ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ഒടുവിൽ ജനുവരി 13നാണ് 630 മില്യൺ ഡോളർ നൽകിയതെന്നും കമ്മിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News