ഫീൽഡ് പരിശോധനകള്‍ തുടരുന്നു; നിരവധി നിയമ ലംഘനങ്ങള്‍ പിടികൂടി.

  • 10/02/2022

കുവൈത്ത് സിറ്റി : കുവൈത്തില്‍ പൊതു സ്ഥലങ്ങളിൽ നിര്‍മ്മിച്ചിരിക്കുന്ന കാർ ഷെഡുകള്‍ നിയമവിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള താല്‍ക്കാലിക ഷെഡുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്  2014 മുതൽ നിര്‍ത്തിവെച്ചി രിക്കുകയാണെന്നും നേരത്തെ നല്‍കിയവര്‍ക്ക് പുതുക്കിയിട്ടില്ലെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ ഷെഡുകള്‍ പൊളിച്ചു നീക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

നിയമ ലംഘനങ്ങള്‍ പരിശോധിക്കുവനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഫീൽഡ് ടൂറുകൾ നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ സാൽമിയ മേഖലയിൽ നടന്ന പരിശോധനയില്‍ നിരവധി ലംഘനങ്ങള്‍ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. അതിനിടെ കാറുകള്‍  ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളിൽ നിന്നും കുറഞ്ഞത് 4 മീറ്റർ അകലെ പാർക്ക് ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News