വാഹനാപകടം; ഒരാള്‍ മരണപ്പെട്ടു.

  • 10/02/2022

കുവൈത്ത് സിറ്റി : വഫ്ര റോഡിൽ നടന്ന വാഹനാപകടത്തിൽ ഒരു സ്വദേശി പൗരൻ മരിക്കുകയും രണ്ടാള്‍ക്ക്   പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റവരില്‍ ഒരാള്‍  ആഭ്യന്തര മന്ത്രാലയത്തിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് . സ്വദേശിയുടെ കാര്‍ പട്രോളിംഗ് കാറിൽ ഇടിക്കുകയും  അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.പോലിസ് പട്രോളിംഗ് കാറിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും പരിക്കുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News