വിമാനയാത്രാ ടിക്കറ്റിനുള്ള ഡിമാൻഡ് കൂടി; നിരക്കും വർധിച്ചു

  • 10/02/2022


കുവൈത്ത് സിറ്റി: ഫെബ്രുവരി 13 മുതൽ മാർച്ച് അഞ്ച് വരെ സ്കൂളുകളുടെ മിഡ് ഇയർ ബ്രേക്ക് നീട്ടിയതോടെ രാജ്യത്ത് യാത്രാ ഡിമാൻഡ് വർധിച്ചു. വിവിധ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് വലിയ തോതിൽ ആവശ്യകത കൂടിയിട്ടുണ്ട്. കെയ്റോ, തുർക്കി, ദുബൈ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഡിമാൻഡ് കൂടിയിട്ടുള്ളത്. ടീച്ചർമാരാണ് യാത്ര ചെയ്യുന്നവരിലേറെയും.

അവധി ദിനങ്ങൾ നീട്ടിയതോടെ ടിക്കറ്റ് തീയതി നീട്ടാനാകുമോ എന്ന ആവശ്യമായി ഒരുപാട് പേരാണ് വിളിക്കുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. എങ്കിലും ഇപ്പോഴും ടിക്കറ്റ് നിരക്ക് വലിയ തോതിൽ വർധിച്ചിട്ടില്ല. എന്നാൽ, മടക്കയാത്രയ്ക്ക് വളരെ കുറച്ച് ടിക്കറ്റ് മാത്രമാണ് അവശേഷിക്കുന്നത്. മാർച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് മടക്കയാത്രയ്ക്ക് വൻ ഡിമാൻഡ് വന്നിട്ടുള്ളത്. പ്രത്യേകിച്ചും കെയ്റോയിൽ  നിന്ന് 300 ദിനാർ വരെയാണ് ടിക്കറ്റ് നിരക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News