ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കഴിഞ്ഞ വർഷം പിൻവലിച്ചത് ഏഴ് ബില്യൺ ദിനാർ

  • 10/02/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്  അതിന്റെ നിക്ഷേപത്തിൽ നിന്ന് ഏകദേശം 7 ബില്യൺ ദിനാർ പിൻവലിച്ചതായി വൃത്തങ്ങൾ വെളിപ്പെടുത്തി. ഓർഗനൈസേഷൻ ചില ബാങ്കുകളിൽ ഉണ്ടായിരുന്ന നിക്ഷേപങ്ങൾ പൂർണമായി തന്നെ പിൻവലിച്ചിട്ടുണ്ട്. നിലവിൽ അതിന്റെ കറന്റ് അക്കൗണ്ടുകളല്ലാതെ മറ്റ് ബാലൻസുകളൊന്നും ഇല്ല. ആതെ ഏകദേശം 500 മില്യൺ ദിനാർ ഉള്ള ബാങ്കുകളിൽ ഹ്രസ്വകാല നിക്ഷേപങ്ങൾ ഇപ്പോഴും നിലനിർത്തുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.

സേവിംഗ്സ് ബാലൻസ് നിലനിർത്തുന്ന എല്ലാ ബാങ്കുകളും പിൻവലിക്കലുകളിൽ ഉൾപ്പെടുന്നുണ്ട്. വ്യത്യസ്ത നിരക്കുകളിൽ, ചില പ്രാദേശിക ബാങ്കുകളിൽ 100 ​മില്യൺ ദിനാർ വരെ പിൻവലിക്കപ്പെട്ടു. ചില ബാങ്കുകളിൽ നിന്ന് 50 മില്യൺ ദിനാറാണ് പിൻവലിക്കപ്പെട്ടത്. സ്ഥാപനത്തിന്റെ പഞ്ചവത്സര പദ്ധതിക്ക് അനുസൃതമായാണ് ഈ പിൻവലിക്കലുകൾ നട‌ന്നിട്ടുള്ളത്.നിക്ഷേപിക്കാത്ത ഫണ്ടുകളുടെ നിരക്ക് കുറയ്ക്കാനാണ് ഓർഗനൈസേഷൻ ലക്ഷ്യമിടുന്നത്. ഇത് കഴിഞ്ഞ മാർച്ച് അവസാനം ഏകദേശം നാല് ശതമാനമായിരുന്നുവെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News