അമീരി പൊതുമാപ്പ് ലഭിക്കേണ്ട തടവുകാരുടെ പട്ടിക തയാറായി

  • 10/02/2022

കുവൈത്ത് സിറ്റി: ഈ വർഷം അമീരി പൊതുമാപ്പ് ലഭിക്കേണ്ട തടവുകാരുടെ പട്ടിക തയാറായതായി അമീരി പാർഡൻ കമ്മിറ്റി അറിയിച്ചു. 350 തടവുകാരാണ് പട്ടികയിൽ ഉൾപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. പൗരന്മാർ, അനധികൃത താമസക്കാർ, പ്രവാസികൾ തുടങ്ങിയ 100 തടവുകാർ ഉടൻ തന്നെ മോചിപ്പിക്കും. മറ്റ് 250 പേരെ ശിക്ഷ കുറയ്ക്കുന്നതിനും പിഴ ഈടാക്കുന്നതിനുമായി വിഭജിക്കുകയും  ചെയ്യും.

തെരഞ്ഞെടുക്കപ്പെട്ട പേരുകൾ അറ്റോർണി ജനറലിൻ്റെ അംഗീകാരത്തിനായി  പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് സമർപ്പിക്കും. ഇതിന് ശേഷമാണ് പട്ടിക അമീരി ദിവാന് സമർപ്പിക്കുക. തുടർന്ന് വിട്ടയ്ക്കുന്നവരുടെ പേരുകൾ ഈ മാസം 25 ന് പ്രഖ്യാപിക്കും. പൊതുമാപ്പ് ലഭിച്ച പ്രവാസികളെ ഡീപോർട്ടേഷൻ വിഭാഗത്തിലേക്കാണ് കൈമാറുക. വിട്ടയ്ക്കപ്പെട്ട പൗരന്മാർക്കും അനധികൃത താമസക്കാർക്കും തടവ് കാലാവധി തീരും വരെ യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News