കുവൈത്ത് ആസ്ട്രോണമി രം​ഗത്തെ അതികായൻ സ്വാലിഹ് അൽ ഉജൈരി വിടവാങ്ങി; കുവൈറ്റ് അമീർ അനുശോചനം രേഖപ്പെടുത്തി.

  • 10/02/2022


കുവൈത്ത് സിറ്റി: ഡോ.സ്വാലിഹ്  അൽ ഉജൈരിയുടെ  മരണത്തിൽ ഹിസ് ഹൈനസ് അമീർ അനുശോചനം രേഖപ്പെടുത്തി . " ഉന്നതമായ പണ്ഡിത നിലവാരമുള്ള  അദ്ദേഹത്തിന്റെ കൃതികൾ മഹത്തരമാണ്, അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കപ്പെടുന്നു, കൂടാതെ തലമുറകൾക്ക് പ്രചോദനമേകുന്ന പ്രകാശഗോപുരമാണ്" എന്നും അമീർ പറഞ്ഞു.

കുവൈത്ത് ആസ്ട്രോണമി രം​ഗത്തെ അതികായൻ സ്വാലിഹ് അൽ ഉജൈരിക്ക് 101 വയസ്സായിരുന്നു  . രാജ്യത്തെ സാംസ്കാരികവും ശാസ്ത്രപരവുമായ ഏറ്റവും ഉന്നത വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു സ്വാലിഹ്  അൽ ഉജൈരി. ആസ്ട്രോണമിയിൽ വലിയ താത്പര്യം കാണിച്ച അദ്ദേഹം സ്വന്തമായി ഒരു ചെറിയ ജ്യോതിശാസ്ത്ര നിരീക്ഷണാലയം സ്ഥാപിക്കുകയും ചെയ്തു. 1973-ൽ അമേരിക്കയിൽ നിന്ന് ഒരു പ്ലാനറ്റോറിയം അദ്ദേഹം ഇറക്കുമതി ചെയ്യുകയും ചെയ്തു. 

1920ൽ ജനിച്ച സ്വാലിഹ് അൽ ഉജൈരി 1981ൽ കുവൈത്ത് സർവ്വകലാശാലയിലെ കോളജ് ഓഫ് സയൻസിൽ നിന്ന് ആദ്യത്തെ ഓണററി ഡോക്ടറേറ്റ് നേടി. കുവൈത്തിലെ അൽ ക്വ‍ബ്‍ലാ പ്രദേശത്തായിരുന്നു ജനനം. മുല്ലാ റാഷിദ് സ്കൂൾ , മുബാറക്കിയ സ്കൂൾ, ഈസ്റ്റേൺ എന്നിവിടങ്ങളിലായായിരുന്നു പഠനം. മുബാറക്കിയ സ്കൂളിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചു. ആസ്ട്രോണമി രം​ഗത്ത് പ്രവർത്തനങ്ങൾ തുടങ്ങുന്നത് 1934ലാണ്. അറബ് മാസം ഉൾക്കൊള്ളുന്ന കലണ്ടറിനുള്ള ആദ്യ ശ്രമം 1936ൽ ആയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News