കുവൈത്തിന്റെ വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം; സ്ഥലം അനുവദിക്കാൻ ധാരണ

  • 11/02/2022


കുവൈത്ത് സിറ്റി: വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് പാർലിമെന്റ് അംഗം അഹമ്മദ് ഹദ്യാൻ അൽ അൻസിയുടെ നിർദേശം അംഗീകരിക്കാൻ മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചതായി മന്ത്രി ഡോ. റാണ അൽ ഫാരിസ് അറിയിച്ചു. ജനുവരി 10ന് നടന്ന മുനിസിപ്പൽ കൗൺസിൽ യോ​ഗത്തിൽ പൊതു വിപണികളുടെ നിയന്ത്രണം സംബന്ധിച്ച കരട് മന്ത്രിതല തീരുമാനത്തിന് അംഗീകാരം നൽകാനും കൗൺസിൽ തീരുമാനിച്ചു. 

പള്ളികളിലും സ്‌കൂളുകളിലും പൊതു കെട്ടിടങ്ങളിലും നിന്നുള്ള മലിനമായ വെള്ളം പുനരുപയോഗം ചെയ്യുന്നതിനും തോട്ടങ്ങളിലും ജലസേചനം നടത്തുന്നതിനും മറ്റുമായി ഈ വെള്ളം ഉപയോഗിക്കണമെന്നുമുള്ള മഹ അൽ ബാഗ്ലിയുടെ നിർദ്ദേശം അംഗീകരിക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കുവൈത്തിന്റെ ശുചിത്വ നിലവാരത്തിൽ പൗരന്മാർ സംതൃപ്തരാണോ എന്ന് മനസിലാക്കുന്നതിനായി ഓരോ മൂന്ന് മാസത്തിലും മുനിസിപ്പൽ കൗൺസിൽ പ്രധാന യോഗത്തിൽ ഇത് ചർച്ച ചെയ്യുന്നതിനുമായി ഒരുചോദ്യാവലി തയ്യാറാക്കാനും ധാരണയായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News