കുവൈത്തിൽ സഹായമായി നൽകിയത് 24 മില്യൺ ദിനാറെന്ന് സക്കാത്ത് ഹൗസ് ഡയറക്ടർ

  • 11/02/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് ഏകദേശം 24.04 മില്യൺ ദിനാർ സഹായമായി നൽകിയെന്ന് സക്കാത്ത് ഹൗസ് ആക്ടിം​ഗ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി അറിയിച്ചു. ഏറ്റവും ആവശ്യകതയുള്ള 30,826 കുടുബങ്ങൾക്കായാണ് സഹായങ്ങൾ നൽകിയത്. 2021ൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ സക്കാത്ത് ഹൗസിന് സാധിച്ചുവെന്ന് അൽ അസ്മി കൂട്ടിച്ചേർത്തു. വിധവകൾ, വിവാഹമോചിതർ, അനാഥർ, വയോധികർ, സാമ്പത്തിക വരുമാനമോ അന്നദാതാവോ ഇല്ലാത്തവർക്കുള്ള തുട‌ങ്ങിയവർക്കാണ് സഹായങ്ങൾ എത്തിച്ചത്. 

കുറഞ്ഞ വരുമാനവും സാമ്പത്തിക പ്രതിസന്ധിയുമുള്ള കുടുംബങ്ങൾക്ക് ഓരോ 3, 4, 6 അല്ലെങ്കിൽ 12 മാസങ്ങൾ കൂടുമ്പോൾ വിതരണം ചെയ്യുന്ന കട്ട്-ഓഫ് സഹായമാണ് നൽകുന്നത്. ഇങ്ങനെ സഹായം ലഭിക്കുന്നത് നിലവിൽ 28,412 കുടുംബങ്ങൾക്കാണ്. ബിദൂനി കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള സംയുക്ത കരാറിനെ പിന്തുണയ്ക്കുന്നതിനായി 100,000 ദിനാർ നൽകിയതും സക്കാത്ത് ഹൗസിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നുവെന്നും ഡോ. മജീദ് അൽ അസ്മി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News