60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; പരാതികൾ ഉയരുന്നു

  • 11/02/2022

കുവൈത്ത് സിറ്റി: നിരവധി പ്രതിസന്ധികൾക്ക് ശേഷം 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളു‌ടെ വർക്ക് പെർമിറ്റുകൾ പുതുക്കി തുടങ്ങി. ഒരു വർഷത്തേക്ക് പെർമിറ്റ് പുതുക്കുന്നതിന് 250 ദിനാറാണ് ഫീസ് അടയ്ക്കേണ്ടത്.  ഫീസിന് പുറമെ, ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് നമ്പർ (2/2022) എന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനവും ചട്ടങ്ങൾ പ്രകാരം ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയും എടുക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണ്.

എന്നാൽ, വർക്ക് പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച് വലിയൊരു വിഭാഗം പ്രവാസികൾ പരാതികൾ ഉന്നയിക്കുന്നുണ്ട്. വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസിനത്തിൽ  50 ദിനാർ അടയ്‌ക്കേണ്ടി വന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. 500 ദിനാറിന്റെ ആരോ​ഗ്യ ഇൻഷുറൻസ് എന്ന നിബന്ധനയായിരുന്നു 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി നിശ്ചയിച്ചിരുന്നത്. 

250 ദിനാർ എന്ന നിരക്കിൽ മാൻപവർ അതോറിറ്റി അംഗീകരിച്ച ഫീസിന് പുറമേ, പെർമിറ്റ് പുതുക്കുന്നതിനായി 10 ദിനാർ വാർഷിക ഫീസ് നൽകേണ്ടി വന്നുവെന്നും പ്രവാസികൾ പറഞ്ഞു.  60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളു‌ടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനായി പുതിയ വ്യവസ്ഥകൾ വന്നപ്പോൾ അതിനൊപ്പം പഴയ നിരക്കുകൾ കൂ‌ടെ ഈടാക്കുന്നതാണ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News