അടുത്ത സാമ്പത്തിക വർഷം നികുതിയായി ലഭിക്കുക 565 മില്യൺ ദിനാർ

  • 11/02/2022


കുവൈത്ത് സിറ്റി: രാജ്യത്ത് വർധിപ്പിച്ച നികുതി പ്രകാരം അടുത്ത സാമ്പത്തിക വർഷം 565 മില്യൺ ദിനാറാകും ലഭിക്കുകയെന്ന് ധനമന്ത്രാലയം. വരുമാനം, ലാഭം, മൂലധന നേട്ടം എന്നിവയുടെ നികുതി 21 ശതമാനമണ് വർധിപ്പിച്ചിട്ടുള്ളത്. 2022-2023 കാലയളവിൽ രാജ്യത്തിന്റെ നികുതി വരുമാനം ഏകദേശം ഏഴ് ശതമാനം വളർച്ച നേടുമെന്നാണ് കരുതപ്പെടുന്നത്. അതയാത് 39 മില്യൺ ദിനാർ വർധിച്ച് 565 മില്യൺ ദിനാറിലേക്ക് നികുതി വരുമാനമെത്തും.

നിലവിലെ സാമ്പത്തിക വർഷത്തിൽ 526.1 മില്യൺ ദിനാറായിരുന്നു നികുതി വരുമാനം. വരുമാനം, ലാഭം, മൂലധന നേട്ട നികുതികൾ എന്നിവയിൽ 27 മില്യൺ ദിനാർ മുതൽ 158 മില്യൺ ദിനാർ വരെ മൂല്യമുള്ള 21 ശതമാനം കൂടിയതായണ് ഈ വർധനവിനുള്ള പ്രധാന കാരണം. 131 മില്യൺ ദിനാറായിരുന്നു ഈ സാമ്പത്തിക വർഷം ലഭിച്ചത്. അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ഇടപാടുകളുടെയും നികുതി ഏകദേശം 10 മില്യൺ ദിനാർ ഉയർന്ന് 389 മില്യൺ ദിനാറായി. ഈ സാമ്പത്തിക വർഷം ഇത് 379 മില്യൺ ദിനാറായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News