കൊവിഡ് പിഴ 50 ദിനാറാക്കാൻ സർക്കാർ; വ്യവസ്ഥകൾ ഭേദഗതി ചെയ്യും

  • 11/02/2022

കുവൈത്ത് സിറ്റി: സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള ആരോഗ്യ മുൻകരുതലുകൾ സംബന്ധിച്ച് 1969 ലെ നിയമം (8) ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനായി സർക്കാർ എക്സിക്യൂട്ടീവ് ചട്ടങ്ങൾ തയ്യാറാക്കുന്നു. നിയമം ഉടൻ പുറപ്പെടുവിക്കുമെന്നും പിഴ അടയ്ക്കുന്നതിനുള്ള അപേക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിനായി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ജുഡീഷ്യൽ നിയന്ത്രണം പൊതുസ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങുമെന്നും വീടുകളിലേക്ക് വ്യാപിക്കുന്നില്ലെന്നും വാക്സിനേഷൻ ഉൾപ്പെടുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ഒരു പൗരനോ താമസക്കാരനോ ചെയ്യുന്ന ഓരോ ലംഘനത്തിനും 50 ദിനാർ പിഴയും ചുമത്താനുള്ള വ്യവസ്ഥകളാണ് ഭേദ​ഗതിയിലൂടെ കൊണ്ട് വരുന്നത്. മാസ്ക് ധരിക്കാത്തതിന് മാത്രമല്ല പിഴ ഈടാക്കുക. മന്ത്രിസഭയുടെയും ആരോ​ഗ്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കാത്തതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. അടഞ്ഞയിടങ്ങളിൽ രണ്ട് മീറ്റർ എന്ന തരത്തിൽ സാമൂഹിക അകലം പാലിക്കു്നനതും വിവിധ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയതും അടക്കമുള്ള നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാലും അത് നിയമലംഘനമാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News