കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രാത്രയിൽ തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥ അറിയിപ്പ്

  • 11/02/2022


കുവൈത്ത് സിറ്റി: ഇന്ന് രാത്രി മുതൽ രാജ്യത്ത് ഒറ്റപ്പെട്ട നിലയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച വരെ മഴയ്ക്കുന്ന സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന വിവരം. തെക്കുപടിഞ്ഞാറ് ഭാ​ഗത്തുണ്ടാകുന്ന ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ഈ കാലയളവിൽ, കാറ്റ് തെക്കുകിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെ നേരിയ തോതിലോ മിതമായോ വീശും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കപ്പെടാനും സാധ്യതയുള്ളതായി മറൈൻ ഫോർകാസ്റ്റിം​ഗ് വിഭാ​ഗം തലവൻ യാസെർ അൽ ബലൂഷി പറഞ്ഞു. 

തിരമാലകൾ ഉയരാൻ ഇത് കാരണമായേക്കും. ഇന്ന് 15 മുതൽ 45 കിലോ മീറ്റർ വരെ വേ​ഗത്തിൽ കാറ്റു വീശുന്നതിനുള്ള സാധ്യതകളുണ്ട്. 24 മുതൽ 26 ഡി​ഗ്രി വരെയാണ് പരമാവധി താപനില പ്രതീക്ഷിക്കുന്നത്. രണ്ട് മുതൽ ആറ് അടി ഉയരുന്നത്തിൽ തിരമാലകൾ ഉയർന്നേക്കുമെന്നും അൽ ബലൂഷി വിശദീകരിച്ചു. രാത്രിയിൽ എട്ട് മുതൽ 40 കിലോ മീറ്റർ വേ​ഗത്തിൽ വരെ കാറ്റു വീശിയേക്കാം. ഒറ്റപ്പെട്ട മഴയ്ക്കും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. രാത്രയിൽ 12 മുതൽ 14 ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില പ്രതീക്ഷിക്കപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News