കുവൈത്തിൽ ക്വാറൻ്റൈൻ അഞ്ച് ദിവസമാക്കി കുറയ്ക്കാൻ ആലോചന

  • 11/02/2022

കുവൈത്ത് സിറ്റി: ക്വാറൻ്റൈൻ അഞ്ച് ദിവസമാക്കി കുറയ്ക്കുന്നതിനെ കുറിച്ച് കൊവിഡിനെ നേരിടുന്നതിനുള്ള മന്ത്രിതല കമ്മിറ്റി ചർച്ച ചെയ്യും. ക്വാറൻ്റൈൻ കാലാവധി ഏഴിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നതിനെ കുറിച്ചാണ് ആലോചന. കൊവിഡ് ബാധിച്ചവർക്ക് ക്വാറൻ്റൈൻ ഒരാഴ്ചയെന്നുള്ളത് അഞ്ച് ദിവസമാക്കിയേക്കും. 

സമ്പർക്ക പട്ടികയിലുള്ളവർക്ക് ഒരാഴ്ചയാണ് ക്വാറൻ്റൈൻ. മൂന്നാമത്തെ ദിവസവും അഞ്ചാമത്തെ ദിവസവും പരിശോധന നടത്താം. നെഗറ്റീവ് ആണെങ്കിൽ ക്വാറൻ്റൈൻ അവസാനിപ്പിക്കാം. ബൂസ്റ്റർ ഡോസ് സംബന്ധിച്ചും ചർച്ചകൾ നടക്കും. വാക്സിനേഷൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് ഓപ്ഷണൽ ആക്കുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്യുക. കൂടുതൽ ഇളവുകൾ അനുവദിക്കുന്നതും കമ്മിറ്റി പരിഗണിക്കും

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News