ഫാമിലി, ടൂറിസ്റ്റ് വിസകൾ നൽകുന്നത് കുവൈത്ത് പുനരാരംഭിക്കുന്നു

  • 12/02/2022


കുവൈത്ത് സിറ്റി: ഫാമിലി, ടൂറിസ്റ്റ് വിസകൾ നൽകുന്നത് പുനരാരംഭിക്കാൻ ആലോചിക്കുകയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നര വർഷത്തോളമായി നിർത്തിവച്ചിട്ടുള്ള ഈ വിസകൾ മാർച്ച് മുതൽ വീണ്ടും തുടങ്ങാനുള്ള ആലോചനകളാണ് നടക്കുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളെ കുറച്ചും ആരോ​ഗ്യ സ്ഥിരത സംബന്ധിച്ചും ആരോ​ഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടിനായി ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് വിഭാ​ഗം കാക്കുകയാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിനായിരിക്കും അന്തിമ തീരുമാനങ്ങൾ സ്വീകരിക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഒമിക്രോൺ തരം​ഗം മൂലം കുതിച്ചുയർന്ന കൊവിഡ് കേസുകൾ ഇപ്പോൾ വീണ്ടും കുറഞ്ഞ് വന്നിട്ടുണ്ട്. പ്രതിദിന കേസുകളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. നേരത്തെ, പ്രവാസികൾക്കുള്ള എല്ലാത്തരം വിസകളും നൽകുന്നത് ആരംഭിച്ചിരുന്നെങ്കിലും ഫാമിലി, ടൂറിസ്റ്റ് വിസകൾ അനുവദിച്ചിരുന്നില്ല. 

കുട്ടികൾക്കും ജീവിതപങ്കാളികൾക്കുമായി കുടുംബ, വിനോദസഞ്ചാര വിസകൾ നൽകുന്നത് ആരംഭിച്ചാൽ വിവിധ തലങ്ങളിൽ സാമ്പത്തിക ഊർജമുണ്ടാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. പല കുടുബങ്ങൾക്കും ഒന്നുചേരാൻ സാധിക്കുമെന്നതിനാൽ ഇതിലെ മാനുഷികമായ ഘടകങ്ങളും പരി​ഗണിക്കപ്പെടുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News