കുവൈത്തിൽ പ്രതിദിനം സ്വീകരിക്കുന്നത് 10,000 സിവിൽ ഐഡി അപേക്ഷകൾ

  • 12/02/2022


കുവൈത്ത് സിറ്റി: കൊവിഡ് മ​ഹാമാരി മൂലം മൂന്നര മാസത്തോളം നിർത്തിവച്ചിരുന്ന സിവിൽ ഐഡി പ്രവർത്തനങ്ങളുടെ വേ​ഗം കൂട്ടിയതായി  ഐടി മന്ത്രി ഡോ. റാണ അൽ ഫാരെസ് അറിയിച്ചു. 2020 മാർച്ച് 12 മുതൽ 2020 ജൂൺ ആറ് വരെയാണ് സിവിൽ ഐഡി പ്രവർത്തനങ്ങൾ മുടങ്ങിയത്. ഈ സമയത്ത് വന്ന കുറവ്  കൂടെ പരി​ഗണിച്ച് നിലവിൽ പ്രതിദിനം 10,000 സിവിൽ ഐഡി അപേക്ഷകൾ എന്ന നിലയിലാണ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‌

മന്ത്രിസഭാ തീരുമാനപ്രകാരം ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ചുള്ള പ്രവർത്തനങ്ങളും ജീവനക്കാരു‌‌ടെ ഹാജർ സംബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമെല്ലാം സിവിൽ ഐഡി നൽകുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ദൈനംദിന അടിസ്ഥാനത്തിൽ കുമിഞ്ഞുകൂടുന്ന അഭ്യർത്ഥനകളും വാർഷിക ഇഷ്യൂ അഭ്യർത്ഥനകളുടെ ഉയർന്ന നിരക്കും ഒരു വർഷത്തേക്കുള്ള താമസ കാലയളവ് പരിഷ്കരിച്ചതും കാർഡിന്റെ എണ്ണം വർധിക്കാൻ കാരണമായെന്നും പ്രതിദിന ഉൽപ്പാദന ശേഷിയെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News