കുവൈറ്റ് കൂടുതൽ ഇളവുകളിലേക്ക്; ആരോ​ഗ്യ മന്ത്രാലയം ഉടൻ റിപ്പോർട്ട് സമർപ്പിക്കും

  • 12/02/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാമെന്നുള്ള ആരോ​ഗ്യ മന്ത്രാലയത്തിലെ പബ്ലിക്ക് ഹെൽത്ത് ‌ടീമിന്റെ റിപ്പോർട്ട് ഉടൻ കൊറോണയെ നേരിടുന്നതിനുള്ള മന്ത്രിതല ഉന്നത കമ്മിറ്റിക്ക് സമർപ്പിക്കും. ഈ വിഷയത്തിൽ കമ്മിറ്റിയുടെ അടുത്ത യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ കൊവി‍ഡ് സാഹചര്യം വളരെ മെച്ചപ്പെടുന്ന അവസ്ഥയിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളുടെയും തീരുമാനങ്ങളുടെയും ഒരു പാക്കേജ് ആണ് പബ്ലിക്ക് ഹെൽത്ത് ‌ടീം മുന്നോട്ട് വയ്ക്കുക.

രാജ്യത്ത് ഏറ്റവും ഒടുവിൽ 2896  പേർക്കാണ് കൊവി‍ഡ് സ്ഥരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ പ്രതിദിന കണക്കിൽ 16.7 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. ടെസ്റ്റ് പൊസിറ്റിവിറ്റി 10.2  ശതമാനമായും കുറഞ്ഞു. ജനുവരി 11ന് ശേഷം ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത് സർക്കാരിന് വലിയ ആശ്വാസമാണ് നൽകുന്നത്. കൊവിഡ് വാർഡുകളിലും പ്രവേശിപ്പിക്കപ്പെട്ടുവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഒപ്പം രോ​ഗമുക്തി നിരക്ക് വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News