പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്: ബി.ജെ.പി

  • 12/02/2022

ദെഹ്റാദൂൺ:  ഉത്തരാഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി. ഇതിനായി ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയ്ക്ക് എല്ലാ മതത്തിൽ പെട്ടവർക്കും ഒരേ നിയമം ബാധകമാകും. ഇതോടെ സംസ്ഥാനത്തെ എല്ലാവർക്കും തുല്യനീതി ലഭിക്കും. ലിംഗസമത്വം, സാമൂഹിക സൗഹാർദ്ദം എന്നിവ ശക്തിപ്പെടുത്താൻ ഏകീകൃത സിവിൽ കോഡ് സഹായിക്കുമെന്നും പുഷ്‌കർ സിങ് ധാമി പറഞ്ഞു.

ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന. വാശിയേറിയ മത്സരമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്.

Related News