കുവൈത്തിൽ സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ അറബ് വംശജർ

  • 12/02/2022

കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ മേഖലയിൽ ആകെ ജോലി ചെയ്യുന്നവരിൽ 80 ശതമാനവും കുവൈത്തികളെന്ന് കണക്കുകൾ. കുവൈത്തികൾ കഴിഞ്ഞാൽ സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ​ഗൾഫ് രാജ്യങ്ങളിൽ നിന്നൊഴികെയുള്ള അറബ് പ്രവാസികളാണ്. ​സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ​ഗൾഫ് രാജ്യങ്ങളിൽ നിന്നൊഴികെയുള്ള പ്രവാസികളു‌ടെ എണ്ണം 45,809 ആണ്. ആകെ ജീവനക്കാരു‌ടെ എണ്ണത്തിലെ 10.4 ശതമാനമാണിത്. 

രണ്ടാമതുള്ളത് അറബ് ഇതര ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈ വിഭാ​ഗത്തിലെ 34,181 പേരാണ് സർക്കാർ മേഖലയിലുള്ളത്, അതായത് 7.8 ശതമാനം. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 4,837 പൗരന്മാർ കുവൈത്തിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആകെ  ജീവനക്കാരുടെ 1.1 ശതമാനമാണ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ. 

അറബ് ഇതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ മേഖലയിലെ ജീവനക്കാരുടെ എണ്ണം 249 പുരുഷ-സ്ത്രീ ജീവനക്കാരും, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 502 പുരുഷന്മാരും സ്ത്രീകളും, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് 425 പുരുഷന്മാരും സ്ത്രീകളും, തെക്കേ അമേരിക്കയിൽ നിന്ന് 38 പുരുഷന്മാരും സ്ത്രീകളും, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് 39 പുരുഷന്മാരും സ്ത്രീകളും കുവൈത്തിലെ സർക്കാർ മേഖലയുടെ ഭാ​ഗമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News