ആശുപത്രിയിലെ ടോയ്‌ലറ്റിൽ വിദേശി യുവതി ആത്മഹത്യ ചെയ്തു.

  • 12/02/2022

കുവൈത്ത് സിറ്റി : ആശുപത്രിയിലെ ടോയ്‌ലറ്റിൽ വിദേശി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു.കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഫിലിപ്പീൻസുകാരി ദുരൂഹ സാഹചര്യത്തില്‍ വയറുകൾ ഉപയോഗിച്ച് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാര്‍ഡിലെ കിടക്കയില്‍ ഏറെ നേരമായിട്ടും യുവതി എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂടുതല്‍ പരിശോധനകള്‍ക്കായി  മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News