അറുപത് വയസ്സ് പൂര്‍ത്തിയായവര്‍ ആരോഗ്യ ഇൻഷുറൻസിന് പുറമേ നിലവിലുള്ള ഇൻഷുറൻസ് ചാർജുകളും നല്‍കേണ്ടിവരും.

  • 12/02/2022

കുവൈത്ത് സിറ്റി : അറുപത് വയസ്സോ അതിന് മുകളിലുള്ള ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍   താമസ രേഖ പുതുക്കുമ്പോള്‍ ആരോഗ്യ ഇൻഷുറൻസിന് പുറമേ   നിലവിലുള്ള ഇൻഷുറൻസ് ചാർജുകളും നല്‍കേണ്ടിവരും. ഇതോടെ  ഒരു വർഷത്തേക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നവര്‍ 500 ദിനാര്‍  ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യവും അതോടപ്പം 50 ദിനാര്‍ നിലവിലെ ആരോഗ്യ ഇ​ൻ​ഷു​റ​ൻ​സ് തുകയും അധികമായി നല്‍കണം. 2022-ലെ 34-ാം നമ്പർ അഡ്മിനിസ്ട്രേറ്റീവ് നിയമത്തിന്‍റെ ഭാഗമായാണ് അറുപത് വയസ്സ് കഴിഞ്ഞവരുടെ റസിഡൻസ് പുതുക്കുവാനുള്ള ഭേദഗതി നടപ്പിലാക്കിയത്.

അതിനിടെ   റസിഡൻസ് ഫീ ആയി  പത്ത് ദിനാറും താമസ രേഖ പുതുക്കുമ്പോള്‍  നല്‍കേണ്ടിവരുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​മാ​യി വ​ലി​യ തു​ക അടക്കുന്നതോടപ്പം നിലവിലെ ആരോഗ്യ ഇ​ൻ​ഷു​റ​ൻ​സും റസിഡൻസ് ഫീസും  നിര്‍ബന്ധമാക്കിയത് വലിയ സാമ്പത്തിക ഭാരമാണ് ഈ വിഭാഗത്തിന് സൃഷ്ടിച്ചിരിക്കുന്നത്. ഹോട്ടലിലും ബാക്കാലകളിലും ചെറിയ കടകളിലും ജോലി ചെയ്യുന്ന പ്രാ​യ​മേ​റി​യ​വ​രി​ൽ അ​ധി​കപേര്‍ക്കും ഇത്രയും വലിയ തുക മുടക്കി തൊ​ഴി​ൽ പെ​ർ​മി​റ്റ്​ പു​തു​ക്കാ​ൻ ക​ഴി​യില്ലെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്. 

ഒരു വര്‍ഷത്തെ താമസ രേഖ പുതുക്കുവാന്‍ 250 ദിനാരും 10 ദിനാര്‍ റസിഡന്‍സ് ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയായി 500 ദിനാറും അപേക്ഷാ ഫീസായി മൂന്നര ദിനാറും നിലവിലെ ഇന്‍ഷൂറന്‍സ് തുകയായ 50 ദിനാറുമാണ് നല്‍കേണ്ടത്. ഇതോടെ ഒരു വര്‍ഷത്തേക്ക് മാത്രമായി 813.500 ദിനാര്‍ താമസ രേഖ പുതുക്കുന്നതിനായി നല്‍കേണ്ടിവരും. 500 ദീ​നാ​ർ  ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യത്തിന് 10,000 ദീ​നാ​റി​​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേജാണ് ​ ല​ഭി​ക്കുക. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News