വാഹനാപകടം; കേണൽ മുഹമ്മദ് മുബാറക് അൽ ഹജ്‌രിയുടെ അപകട മരണത്തില്‍ ആഭ്യന്തര മന്ത്രി അനുശോചിച്ചു.

  • 12/02/2022

കുവൈത്ത് സിറ്റി : ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ട്രാഫിക്  വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന കേണൽ മുഹമ്മദ് മുബാറക് അൽ ഹജ്‌രിയുടെ അപകട മരണത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ മൻസൂർ,അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസ് എന്നീവര്‍ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വഫ്ര റോഡിൽ വെച്ചുണ്ടായ അപകടത്തില്‍ പോലിസ്  ഓഫീസറും കേണലും മരണപ്പെട്ടത്. പെട്രോളിംഗ് കാര്‍  മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും വിശദമായ വിവരങ്ങള്‍ അറിയുന്നതിനായി സംഭവ സ്ഥലത്തുള്ള പട്രോളിംഗ് ക്യാമറകളും സിസിടിവി ക്യാമറകളും  പരിശോധിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തിന് കാരണമായ വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ കാര്‍ അമിത വേഗതയിലായിരുന്നവെന്ന വാദം അധികൃതര്‍ തള്ളിക്കളഞ്ഞു. ഇത് സംബന്ധമായ അന്വേഷണം നടക്കുകയാണെന്നും മറ്റുള്ള ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News