കുവൈത്ത് വിദേശകാര്യ സഹമന്ത്രിയെ ഇന്ത്യന്‍ അംബാസിഡര്‍ സന്ദര്‍ശിച്ചു

  • 12/02/2022

കുവൈത്ത് സിറ്റി : കുവൈത്ത് വിദേശകാര്യ സഹമന്ത്രി സാമി അബ്ദുല്‍ അസീസ്‌ അല്‍ ഹമദുമായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമിലുള്ള വാണിജ്യ ബന്ധങ്ങള്‍, ടെക്നോളജി, ടുറിസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള  ജോയിന്റ് വര്‍ക്കിംഗ്‌ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാമ്പത്തിക മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചര്‍ച്ചയില്‍ എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രാലയ ഉദ്യോഗസ്ഥന്മാരും സന്നിഹിതരായിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News