ദേശീയ അവധി ദിനങ്ങൾ; വിമാന ടിക്കറ്റ് നിരക്ക് 120 ശതമാനം വർധിച്ചു

  • 13/02/2022


കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ചില രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 120 ശതമാനത്തോളം വർധിച്ചതായാണ് കണക്കുകൾ. ദേശീയ അവധി ദിനങ്ങളിൽ പൗരന്മാരും താമസക്കാരുടെ യാത്ര ചെയ്യാൻ കൂടുതൽ താത്പര്യം കാണിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചത്. മാർച്ച് പകുതി വരെ വിമാന ടിക്കറ്റ് നിരക്കിൽ ക്രമേണയുള്ള വർധനവ് ഉണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. തുടർന്ന് ടിക്കറ്റ് നിരക്ക് കുറഞ്ഞ് വീണ്ടും സാധാരണ നിലയിലേക്ക് എത്തും.

ഈ സമയത്ത് ടിക്കറ്റ് വില വർധന സാധാരണമാണെന്നാണ് ട്രാവൽ ഓഫീസ് ഉടമകൾ പറയുന്നത്. ടിക്കറ്റ് വിപണിയിലെ വിതരണവും ഡിമാൻഡും കാരണവും പ്രത്യേകിച്ച്, കൊവിഡ് കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ റിസർവേഷനുകൾ ഗണ്യമായി കൂടിയിട്ടുണ്ട്. കുവൈത്ത് വിമാനത്താവളം വീണ്ടും അടച്ചിടില്ലെന്ന് ഉറപ്പുകൾ ലഭിച്ചതും യാത്രാ ആവശ്യകതകൾ കൂട്ടിയിട്ടുണ്ട്. യാത്രയിലും തിരിച്ചുവരവിലും കുവൈത്ത് വിമാനത്താവളത്തിലെ ആരോഗ്യ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണണെന്ന് അവർ ചൂണ്ടിക്കാട്ടി. ഒപ്പം യാത്രയ്ക്കായി പോകുന്ന രാജ്യങ്ങളിലെ മുൻകരുതലുകൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News