കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നു; കൂടുതൽ ഇളവുകൾ നൽകാൻ കുവൈത്ത്

  • 13/02/2022

കുവൈത്ത് സിറ്റി: കൊവിഡ് കേസുകൾ കുറഞ്ഞതും സാമൂഹിക പ്രതിരോധശേഷി ഉയർന്നതുമായി സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ട് വരാൻ കുവൈത്ത് ഒരുങ്ങുന്നു. കൊവിഡ് പ്രതിദിന കണക്കിലും ആശുപത്രികളിലും കൊവിഡ് വാർഡുകളിലുമെല്ലാം പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ വേ​ഗം വർധിപ്പിക്കുക എന്നതിന് തന്നെ ഏറ്റവും പ്രാധാന്യം നൽകിയാണ് ആരോ​ഗ്യ മന്ത്രാലയം ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഒപ്പം കുട്ടികൾക്കും അതിവേ​ഗം വാക്സിൻ നൽകുന്നുണ്ട്.

ഒമിക്രോൺ തരം​ഗ സാഹചര്യം ഏറെ മെച്ചപ്പെടുന്ന അവസ്ഥയിൽ കൊറോണയെ നേരിടുന്നതിനുള്ള മന്ത്രിതല ഉന്നത കമ്മിറ്റി കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം നാളെ ചേരുന്ന യോ​ഗത്തിൽ പരി​ഗണിക്കുന്നുണ്ട്. 100 ശതമാനം ശേഷിയോടെ സർക്കാർ ഏജൻസികളുടെ പ്രവർത്തനം, മോസ്ക്കുകളിൽ മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് പ്രാർത്ഥന രീതികൾ മാറ്റുക, ഹോം ക്വാറന്റൈൻ കാലാവധി കുറയ്ക്കുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ശുപാർശകളാണ് കമ്മിറ്റിയുടെ പരി​ഗണനയിൽ വരുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News