മുന്നണി പോരാളികൾക്കുള്ള പാരിതോഷികം; ഉട‌ൻ വിതരണം ചെയ്യും

  • 13/02/2022

കുവൈത്ത് സിറ്റി: കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികളായ ജീവനക്കാർക്ക് പരമാവധി 54 ദിവസത്തെ ശമ്പളം പാരിതോഷികമായി നൽകുന്നതിനുള്ള പരിധിയും വ്യവസ്ഥകളും സാമ്പത്തിക, ഭരണകാര്യ മേഖല പ്രതിനിധീകരിക്കുന്ന സാമൂഹിക കാര്യ മന്ത്രാലയം നിശ്ചയിച്ചതായി റിപ്പോർട്ട്. മന്ത്രിസഭ നിശ്ചയിച്ച കാലയളവിൽ മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ  ജോലി ചെയ്ത, ബോണസിന് അർഹരായ ആയിരത്തിലധികം ജീവനക്കാരുടെ പേരുകളുടെ പട്ടിക സിവിൽ സർവീസ് ബ്യൂറോയ്ക്ക് മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്.

ഇവർക്കുള്ള പാരിതോഷികം ഉടൻ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പരമാവധി തൊഴിൽ ദിനങ്ങൾ ലഭിച്ച ജീവനക്കാരുടെ എണ്ണം പരി​ഗണിക്കുമ്പോൾ അവരിൽ ഏറ്റവും വലിയ വിഭാഗത്തിന് 50 ദിവസമോ അതിൽ കുറവോ ആണ് ലഭിച്ചിട്ടുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, സൂപ്പർവൈസറി തസ്തികകളുള്ള ഒരു കൂട്ടം ജീവനക്കാരുടെ, പ്രത്യേകിച്ച് ചില മേഖലകളിലെ വകുപ്പ് മേധാവികളുടെയും കൺഫർമേഷന്  മന്ത്രാലയത്തിന്റെ പേഴ്സണൽ അഫയേഴ്സ് കമ്മിറ്റി അംഗീകാരം നൽകുന്ന പ്രക്രിയയിലാണെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News