സംസ്ഥാനത്ത് തീവ്രവാദം ശക്തിപ്പെടുന്നു, പാകിസ്ഥാനിൽ നിന്ന് കേരളത്തിലേക്കൊഴുകുന്നത് കോടികൾ: എൻ ഐ എ റിപ്പോർട്ട്

  • 13/02/2022

ന്യൂഡൽഹി: തീവ്രവാദത്തിന്റെ പേരിൽ കേരളത്തിലേക്ക് കോടികൾ ഒഴുകുന്നതായി എൻഐഎ റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നാണ് പണമെത്തുന്നത്. കേരളത്തിൽ നിരവധി ഐഎസ് സ്ലീപ്പർ സെല്ലുകളുണ്ടെന്നും അവയുടെ പ്രവർത്തനത്തിനാണ് പണം ഉപയോഗിക്കുന്നതെന്നും എൻ ഐ എ കണ്ടെത്തി. എൻ ഐ എ റിപ്പോർട്ട് ശരിവച്ച് ദ ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലെയും കശ്മീരിലെയും നിരവധി പേരെ ദേശീയ അന്വേഷണ ഏജൻസി നിരീക്ഷിച്ചു വരികയാണ്. കേരളത്തിലെ ഐഎസ് സ്ലീപ്പർ സെല്ലുകളുടെ പ്രവർത്തനം ആശങ്കാകരമാണെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. മംഗലാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളും പാകിസ്ഥാനോടൊപ്പം തന്നെ കേരളത്തിലെ സ്ലീപ്പർ സെല്ലുകളെ സാമ്ബത്തികമായി സഹായിക്കുന്നുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.

മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ (അബു യഹ്യ), മുഷ്ഹാബ് അൻവർ (കണ്ണൂർ), റാഹീസ് റഷീദ് (ഓച്ചിറ, കൊല്ലം) എന്നിവരുടെ അറസ്റ്റിനെ തുടർന്ന് ഇവർക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇക്കൂട്ടർ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ വഴി ഇവർ ആളുകളുമായി ബന്ധപ്പെടുന്നുവെന്നും എൻ ഐ എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News