പഞ്ചാബിൽ മത്സരിക്കുന്ന രണ്ട് സീറ്റുകളിലും ചന്നി തോൽക്കും: എഎപി സർവേ ചൂണ്ടിക്കാട്ടി കെജ്രിവാൾ

  • 13/02/2022

ന്യൂഡൽഹി: പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും തോൽക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ അമൃത്സറിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയ സ്ഥാനാർത്ഥി കൂടിയായ ചരൺജിത് സിങ് ചന്നി ചാംകൗർ സാഹിബ്, ബദൗർ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ആംആദ്മി പാർട്ടി മൂന്ന് തവണ നടത്തിയ സർവേയിലും ഈ രണ്ട് മണ്ഡലങ്ങളിൽ ചന്നി തോൽക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു.

ആംആദ്മി പാർട്ടിയ്ക്ക് ചാംകൗർ മണ്ഡലത്തിൽ 52 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും ചന്നിക്ക് 35 ശതമാനം വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും കെജ്രിവാൾ അവകാശപ്പെട്ടു. ബദൗർ മണ്ഡലത്തിൽ ആംആദ്മി പാർട്ടിക്ക് 48 ശതമാനം വോട്ടും ചന്നിക്ക് 30 ശതമാനം വോട്ടുമാണ് ലഭിക്കുകയെന്നും സർവേ ഉദ്ധരിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ചരൺജിത് സിങ് ചന്നി. എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിലും ചന്നി തോൽക്കുകയാണെങ്കിൽ ആരാണ് മുഖ്യമന്ത്രിയാവുക എന്ന് കെജ്രിവാൾ പരിഹസിച്ചു.

Related News