2020ൽ മയക്കുമരുന്ന് ആസക്തി ചികിത്സാ കേന്ദ്രങ്ങളിൽ എത്തിയത് 1934 കേസുകൾ

  • 13/02/2022


കുവൈത്ത് സിറ്റി: 2017നും 2020നും ഇടയിൽ നാല് വർഷത്തിനിടെ ആസക്തി ചികിത്സാ കേന്ദ്രങ്ങളിൽ മയക്കുമരുന്നിന് അടിമപ്പെട്ട  8,137 കേസുകളിലെത്തിയതായി കണക്കുകൾ. ആരോഗ്യ മന്ത്രാലയത്തിന്റെയും സ്വകാര്യ മേഖലയുടെയും സൗകര്യങ്ങളിൽ മയക്കുമരുന്നിനെതിരെ പോരാടുന്നതിനും അവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതും 1983ലെ 74-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ആണെന്ന് ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് പറഞ്ഞു.

ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായെല്ലാ സഹകരിച്ച് മയക്കുമരുന്ന് പദാർത്ഥങ്ങളുടെ കടത്തും വിൽപ്പനയുമെല്ലാം അവസാനിപ്പിക്കുന്നകിന് മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ ആസക്തി ചികിത്സാ കേന്ദ്രങ്ങളിൽ എത്തിയത് 1868 കേസുകളാണ്. അടുത്ത വർഷം അത് 2271 ആയി ഉയർന്നു. 2019ൽ 2064 കേസുകൾ എത്തിയപ്പോൾ 2020ൽ 1934 കേസുകളാണ് കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News