കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെയും സിഗരറ്റിൻ്റെയും കടത്ത്; വൻ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

  • 13/02/2022


കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെയും സിഗരറ്റിൻ്റെയും മറ്റും കടത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.  സിഗരറ്റുകളുടെയും അവയുടെ ഡെറിവേറ്റീവുകളും കള്ളക്കടത്ത് സംബന്ധിച്ച്, ഏകീകൃത കസ്റ്റംസ് നിയമത്തിലെ ആർട്ടിക്കിൾ 148/151/A - 168 ലെ വ്യവസ്ഥകൾ പ്രകാരം പിടിച്ചെടുത്ത സാധനങ്ങളുടെ മൂല്യത്തിന്റെ ഇരട്ടി പിഴ ചുമത്തുകയും ട്രഷറിയിലേക്ക് റഫർ ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

ഏകീകൃത കസ്റ്റംസ് നിയമത്തിലെ ആർട്ടിക്കിൾ 148, 151/എ എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ഭക്ഷ്യവസ്തുക്കളുടെ കള്ളക്കടത്ത് പിടികൂടിയാൽ മൂല്യത്തിന്റെ ഇരട്ടി പിഴ ചുമത്തുകയും കണ്ടുകെട്ടുകയും ചെയ്യും. രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച്ശേഷം 15 ദിവസത്തിനുള്ളിൽ നിയമലംഘകർ  ചുമത്തപ്പെട്ട പിഴ അടയ്‌ക്കാത്ത സാഹചര്യത്തിൽ, വിഷയം എല്ലാ രേഖകളും സഹിതം നിയമകാര്യ വകുപ്പിലേക്ക് റഫർ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News