കുവൈത്തിൽ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ അടുത്തയാഴ്ച മുതൽ

  • 14/02/2022


കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിനായി ഫെബ്രുവരി ഒമ്പതിന് നടന്ന സമ്മേളനത്തിൽ ദേശീയ അസംബ്ലി അംഗീകരിച്ച പാർലമെന്ററി ശുപാർശകളോടുള്ള സർക്കാർ അം​ഗീകരിച്ചേക്കുമെന്ന സൂചനകൾ പ്രതിനിധികൾക്ക് ലഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോ​ഗം പരി​ഗണിക്കുന്നുണ്ട്. ഒമിക്രോൺ തരം​ഗം പരി​ഗണിച്ച അടുത്ത ഞായറാഴ്ച വരെ നിന്ത്രണങ്ങൾ നിലനിൽക്കുമെന്നാണ് സൂചനകൾ.

100 ശതമാനം ശേഷിയോടെ സർക്കാർ ഏജൻസികളുടെ പ്രവർത്തനം, മോസ്ക്കുകളിൽ മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് പ്രാർത്ഥന രീതികൾ മാറ്റുക, ഹോം ക്വാറന്റൈൻ കാലാവധി കുറയ്ക്കുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഒഴിവാക്കുക, പൂർണശേഷിയിലുള്ള സർക്കാർ ഏജൻസികളുടെ പ്രവർത്തനം തുടങ്ങിയ ശുപാർശകളാണ് കമ്മിറ്റിയുടെ പരി​ഗണനയിൽ വരുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു, . രണ്ട് വാക്സിനേഷൻ ഡോസുകൾ സ്വീകരിച്ചവരെ ബൂസ്റ്റർ ഡോസ് എടുക്കാൻ പ്രേരിപ്പിക്കുകയും ക്രമേണ ഒത്തുചേരലുകളിലേക്ക് മടങ്ങാമെന്നുമാണ് കുവൈത്ത് പദ്ധതിയിടുന്നത്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുടെ യാത്ര അനുവദിക്കുന്നത് സംബന്ധിച്ചും ഇന്ന് നിർണായകമായ തീരുമാനം വന്നേക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News