മദ്യക്കടത്ത്; കുവൈത്തിൽ അഞ്ച് പേർ അറസ്റ്റിൽ

  • 14/02/2022

കുവൈത്ത് സിറ്റി: വൻ തോതിൽ മദ്യവും കഞ്ചാവും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാ​ഗം അറിയിച്ചു. കസ്റ്റംസ് അതോറിറ്റികൾ നടത്തിയ പരിശോധനയിൽ ഒരു കിലോ കഞ്ചാവും 2754 കുപ്പി വിദേശമദ്യവുമാണ് കണ്ടെത്തിയത്. യൂറോപ്യൻ രാജ്യത്ത് നിന്ന് ഇവ കുവൈത്തിലേക്ക് കടത്തിയ അഞ്ച് പ്രതികളെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കസ്റ്റഡിയിലെടുത്തുവെന്നും വൃത്തങ്ങൾ അറിയിച്ചു.

ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് ഒരു ബിദുണും കുവൈത്ത് പൗരന്മാരും രാജ്യത്തേക്ക് മദ്യം കടത്തുന്നുണ്ടെന്ന് സുരക്ഷാ അധികാരികൾക്ക് വിവരം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങിയാണ് പരിശോധന നടത്തുകയും ആദ്യം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പിന്നീട് അനധികൃത കച്ചവടത്തിന് സൗകര്യമൊരുക്കിയ അറബ് പൗരത്വമുള്ള മറ്റ് മൂന്ന് പേരെ പിന്നീട് കസ്റ്റഡിയിലെടുത്തു. അംഘരയിലെ ഒരു ഗോഡൗണിൽ കേബിളുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ഇവർ  മയക്കുമരുന്നും കടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News