വാലന്റൈൻസ് ദിനം; കുവൈത്തിൽ പൂക്കളുടെ വിൽപ്പനയിൽ 1000 ശതമാനം വർധന

  • 14/02/2022


കുവൈത്ത് സിറ്റി: പ്രണയദിനം,  കുവൈത്തിൽ പൂക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ വൻ തിരക്ക് . നാല് മാസം മുമ്പ് തന്നെ വാലന്റൈസ് ദിനത്തിന്റെ ഒരുക്കങ്ങൾ തു‌ടങ്ങിയിരുന്നതായി പൂച്ചെണ്ടുകളും, പ്രണയ സമ്മാനങ്ങളും വിൽക്കുന്ന കമ്പനികൾ വെളിപ്പെടുത്തി, പരസ്യ ക്യാമ്പയിനുകളും പുഷ്പ പൂച്ചെണ്ടുകളുടെ ഡിസൈനുകളും വിപണിയിൽ എത്തിക്കുകയും ചെയ്തു. കൂടാതെ ആക്സസറികൾ, ചോക്കലേറ്റ്, കേക്ക്, പെർഫ്യൂമുകൾ തുടങ്ങിയ പുഷ്പ പൂച്ചെണ്ടുകളിൽ ചേർക്കാനുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ വിപുല ശേഖരവും മിക്ക കമ്പനികളും നേരെത്തെ ശേഖരിച്ചു. 

ഓൺലൈനായും സേവനങ്ങൾ നിരവധി കമ്പനികൾ  വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഫെബ്രുവരി 14 തിരക്ക് കൂടുന്നത് മുന്നിൽ കണ്ട് നേരത്തെ തന്നെ പൂച്ചെണ്ടുകൾ ഓർ‍ഡർ ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇക്വഡോറിൽ നിന്ന് ഉൾപ്പെടെ ചുവന്ന റോസ പൂക്കൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. സാധാരണ സമയത്തേക്കാൽ 1000 ശതമാനം വർധനയാണ് പൂക്കളുടെ കാര്യത്തിൽ വാലന്റൈൻസ് ദിനത്തിൽ ഉണ്ടാകുന്നതെന്നും  ഈ മേഖലയിലെ വൃത്തങ്ങൾ സൂചിപ്പിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News