ഇ-ലിക്വിഡ് നികുതികൾ; കുവൈത്തിൽ കസ്റ്റംസ് ഡ്യൂട്ടി സെപ്റ്റംബർ ഒന്ന് വരെ 100 ശതമാനം

  • 14/02/2022

കുവൈത്ത് സിറ്റി: നിക്കോട്ടിൻ അടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കാട്രിഡ്ജുകൾ, ദ്രാവക അല്ലെങ്കിൽ ജെൽ രൂപത്തിലുള്ള ഫ്ലേവർഡ്, അൺ ഫ്ലേവർഡ് നിക്കോട്ടിൻ അടങ്ങിയ  എന്നിവയുടെ കുപ്പികൾ എന്നിവയുടെ കസ്റ്റംസ് ടാക്സ് ഡ്യൂട്ടികൾ സെപ്റ്റംബർ ഒന്ന് വരെ 100 ശതമാനം നിരക്കിലായിരിക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ രാജ്യങ്ങൾക്കായി ഏകീകൃത കസ്റ്റംസ് താരിഫ് സമ്പ്രദായം നടപ്പിലാക്കാൻ കസ്റ്റംസ് ഡയറക്ടർ ജനറൽ മുമ്പ് ഒരു തീരുമാനം പുറപ്പെടുവിച്ചിരുന്നു. നിക്കോട്ടിൻ അടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കാട്രിഡ്ജുകൾ, ദ്രാവക അല്ലെങ്കിൽ ജെൽ രൂപത്തിലുള്ള ഫ്ലേവർഡ്, അൺ ഫ്ലേവർഡ് നിക്കോട്ടിൻ അടങ്ങിയ  എന്നിവയുടെ കുപ്പികൾ എന്നിവയുടെ കസ്റ്റംസ് ടാക്സ് ഡ്യൂട്ടി മാർച്ച് ഒന്ന് വരെ നൂറ് ശതമാനമായിരിക്കുമെന്നാണ് നേരത്തെ അറിയച്ചിരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News