കുവൈത്തിലെ പ്രവാസികളുടെ വിദ്യാഭ്യാസ യോ​ഗ്യത; കണക്കുകൾ പുറത്ത്

  • 14/02/2022

കുവൈത്ത് സിറ്റി: ജനറൽ സെക്കൻഡറി യോ​ഗ്യതയും അതിൽ താഴെയും വിദ്യാഭ്യാസമുള്ള 1.22 മില്യൺ പ്രവാസികൾ കുവൈത്തിലുള്ളതായി കണക്കുകൾ. രാജ്യത്തെ തൊഴിൽ വിപണിയിലുള്ള ആകെ താമസക്കാരുടെ 82.5 ശതമാനമാണിത്. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളിൽ ഹൈസ്കൂൾ ഡിപ്ലോമയുള്ളവർ 335,280 പേരാണ്. ഇന്റർമീഡിയറ്റ് സർട്ടിഫിക്കേറ്റ് 739,500 പേർക്കുണ്ട്. പ്രൈമറി ഡി​ഗ്രിയുള്ള 139,270 പേരാണുള്ളത്. 

വായിക്കാനും എഴുതാനും അറിയുന്ന 7,503 പേരും അക്ഷരാഭ്യാസമില്ലാത്ത 286 പേരും കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുള്ള 17,500 താമസക്കാർ സർക്കാർ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇതിൽ 7,338 പേർക്ക് ഹൈസ്കൂൾ ഡിപ്ലോമയും തതുല്യമായ വിദ്യാഭ്യാസ യോ​ഗ്യതയുമുണ്ട്. 4,384 പേർ ഇന്റർമീഡീയറ്റ് സർട്ടിഫിക്കേറ്റ് ഉള്ളവരാണ്. 650 പേർക്ക് എലമെന്ററി സ്കൂൾ യോ​ഗ്യകയുണ്ട്. 4,907 പേർക്ക് വായിക്കാനും എഴുതാനും സാധിക്കും. 286 പേർ വിദ്യാഭ്യാസം നേ‌ടാത്തവരുമാണ്. ഈ കണക്കിൽ ഉൾപ്പെടാത്ത എല്ലാവരും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News