ജീവനക്കാർക്ക് വാർഷിക അവധി പുനരാരംഭിച്ച് ആരോഗ്യ മന്ത്രാലയം

  • 14/02/2022

കുവൈത്ത് സിറ്റി: ജീവനക്കാർക്ക് വാർഷിക അവധി പുനരാരംഭിച്ച് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റദ  ഇന്നലെ പുറത്തിറക്കിയ സർക്കുലർ പ്രകാരം ആണ് ഫെബ്രുവരി 13 മുതൽ വാർഷികാവധി പുനഃസ്ഥാപിക്കുവാൻ ഉത്തരവ് നൽകിയത് . ജീവനക്കാരിൽ 10 ശതമാനത്തിൽ കൂടുതൽ പേർക്ക് അവധി അനുവദിക്കരുതെന്നാണ് നിബന്ധന. കൊവിഡ് സാഹചര്യം പരിഗണിച്ച് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനാണ് മന്ത്രാലയം താത്പര്യപ്പെടുന്നത്. 

ഈ സാഹചര്യത്തിലും ജീവനക്കാർക്ക് പരീരിയോഡിക് അവധി ആസ്വദിക്കാനുള്ള അവസരമാണ് ആരോഗ്യ  മന്ത്രാലയം ഒരുക്കുന്നത്. ആരോഗ്യ സേവനങ്ങളെ ബാധിക്കാതെ തന്നെ അവധി അനുവദിക്കാനാണ് മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള നിർദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News