പശ്ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഏകപക്ഷീയമായ ജയം

  • 14/02/2022

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഏകപക്ഷീയമായ ജയം. അസൻസോൾ, ബിധാനഗർ, ചന്ദാനഗർ, സിൽഗുരി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്‌ബോൾ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലും മൃഗീയ ഭൂരിപക്ഷമുണ്ട് തൃണമൂലിന്.

47 സീറ്റുകളുള്ള സിൽഗുരിയിൽ 35 ഇടങ്ങളിലാണ് വോട്ടെണ്ണി തീർന്നത്. ഇതിൽ 31 സീറ്റിലും തൃണമൂൽ ജയിച്ചു. രണ്ടിടത്ത് ബിജെപിയും ഒരു സീറ്റിൽ ഇടത് പാർട്ടികളും ഒരിടത്ത് കോൺഗ്രസുമാണ് ജയിച്ചത്. ബിധാനഗറിൽ 41-ൽ 39 സീറ്റിലും തൃണമൂൽ സ്ഥാനാർഥികൾ ജയിച്ചു. ഒരു സീറ്റ് കോൺഗ്രസിനും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി.

33 സീറ്റുകളുള്ള ചന്ദാനഗറിൽ 20 സീറ്റിലെ ഫലം പൂർണ്ണമായി. 19 സീറ്റിലും തൃണമൂൽ ജയിച്ചു. ഒരിടത്ത് ഇടത് പാർട്ടികളും ജയിച്ചു. 106 സീറ്റുകളുള്ള അസൻസോളിൽ ഫലം വ്യക്തമായ 55 വാർഡുകളിൽ 50 ലും തൃണമൂലാണ് ജയിച്ചത്. നാല് സീറ്റ് ബിജെപിക്കും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി.

Related News