ഒരാഴ്ചക്കിടെ ലിബറേഷൻ ടവർ സന്ദർശിച്ചത് 5,000 പേർ

  • 14/02/2022

കുവൈത്ത് സിറ്റി:  ലിബറേഷൻ ടവർ പൊതു സമൂഹത്തിനായി  തുറന്ന് കൊടുത്ത ശേഷം പൗരന്മാരും താമസക്കാരുമായി ഒരാഴ്ചയ്ക്കുള്ളിൽ 5,000 പേർ സന്ദർശനത്തിനായി എത്തിയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി മാസത്തേക്ക് മുഴുനായി ഇതിനകം ബുക്കിം​ഗ് അവസാനിച്ചിട്ടുണ്ട്. കൂടുതൽ പൗരന്മാും പ്രവാസികളും ടവർ സന്ദർശിക്കാൻ താത്പര്യപ്പെടുന്നത് കണക്കിലെടുത്ത് ഒരേസമയം സന്ദർശകരുടെ എണ്ണം വർധിപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

നിലവിൽ ആരോ​ഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് മണിക്കൂറിൽ 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത് 100 ആക്കി ഉയർത്തണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. 150 മീറ്റൽ ഉയരത്തിൽ നിന്ന് കുവൈത്ത് സിറ്റിയുടെ പ്രധാന ഭാ​ഗങ്ങശളെ കാണുനന്തിനുള്ള അവസരം കൂടുതൽ പേർക്ക് നൽകണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിൽ ലിബറേഷൻ ടവർ വെബ്‌സൈറ്റിലെ മുൻകൂർ അപ്പോയിന്റ്‌മെന്റ് വഴി ഫെബ്രുവരി മാസത്തേക്ക് മാത്രമാണ് സന്ദർശകർകരെ അനുവദിക്കുന്നത്.  പ്രവേശനം സൗജന്യമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News